Advertisement

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ്; ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് പരിശോധിക്കുന്നു

December 26, 2020
Google News 1 minute Read

ബ്രിട്ടനില്‍ നിന്നെത്തിയ എട്ടുപേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. ജനിതക മാറ്റം സംഭവിച്ച വൈറസാണോ ബാധിച്ചിരിക്കുന്നത് എന്ന് മനസിലാക്കാന്‍ സാമ്പിളുകള്‍ പൂനൈയിലേക്ക് അയച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ ശ്രദ്ധ കൂട്ടിയിട്ടുണ്ടെന്നും ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്‌സിന്‍ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായമെന്നും ആരോഗമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ടെന്നും കെ.കെ. ശൈലജ മുന്നറിയിപ്പ് നല്‍കി. യുകെയില്‍ നിന്ന് വന്ന എല്ലാവരെയും കര്‍ശന നിരീക്ഷണത്തിലാക്കും. എയര്‍പോര്‍ട്ടുകളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തും. ജനിതക മാറ്റം സംഭവിച്ച വൈറസ് യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന വാര്‍ത്ത വരുന്നതിന് മുന്‍പും സംസ്ഥാനത്തേക്ക് എത്തിയവരെയും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights – covid to eight from Britain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here