അരുണാചലില്‍ ജെഡിയുവില്‍ നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

nitheesh kumar

അരുണാചലില്‍ നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡില്‍ (ജെഡിയു) നിന്ന് ആറ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ നിതീഷ് കുമാറിന്റെ പാര്‍ട്ടിക്ക് ഒറ്റ എംഎല്‍എയായി ചുരുങ്ങി.

ജെഡിയു സംസ്ഥാന അധ്യക്ഷനോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്‌പെന്‍ഡ് ചെയ്യുകയും നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. ബിഹാറിന് പിന്നാലെ സംഭവം നിതീഷ് കുമാറിനും ജെഡിയുവിനും അരുണാചല്‍ പ്രദേശിലും ശക്തമായ തിരിച്ചടിയാണ്.

Story Highlights – nitheesh kumar, jdu, arunachal pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top