പാലക്കാട് ദുരഭിമാനക്കൊല: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി

പാലക്കാട് ദുരഭിമാനക്കൊലക്കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായാ പ്രഭാകരനും, ബാലകൃഷണനുമാണ് അന്വേഷണ ചുമതല.
ഇന്നലെയാണ് പ്രണയിച്ച് വിവാഹം കഴിച്ചതിന് എലമന്ദം സ്വദേശി അനീഷിനെ ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് കൊലപാതകം നടന്നത്.
മൂന്നു മാസം മുമ്പാണ് അനീഷിന്റെ വിവാഹം കഴിഞ്ഞത്. അനീഷിനെ കൊന്നത് ഭാര്യവീട്ടുകാരെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നു. അനീഷിന്റെ കൊലപാതകം ആസൂത്രിതമെന്ന് സഹോദരന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. കൊലപാതകത്തിന് ദൃക്‌സാക്ഷിയാണ് സഹോദരന്‍. വണ്ടിയില്‍ വന്ന് വാളെടുത്ത് അനിയനെ വെട്ടിവീഴ്ത്തുകയായിരുന്നുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് പൺകുട്ടിയുടെ അച്ഛന്‍ പ്രഭുകുമാര്‍, അമ്മാവന്‍ സുരേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
അതേസമയം, അനീഷിന്റെ മരണകാരണം ആന്തരിക രക്തസ്രാവമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. കാലിലെ ആഴത്തിലുള്ള മുറിവ് രക്തസ്രാവത്തിന് കാരണമായി. രക്ത ദമനികൾ മുറിഞ്ഞുപോയെന്നും തുടയിൽ ആഴത്തിലുള്ള മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Story Highlights – palakkad honor killing case handed over to crime branch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here