ആർഎൽപി എൻഡിഎ സഖ്യം വിടുന്നു; തീരുമാനം കാർഷിക നിയമത്തിൽ പ്രതിഷേധിച്ച്

rlp leaves nda

ആർഎൽപി എൻഡിഎ സഖ്യം വിടുന്നു. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. പാർട്ടി അധ്യക്ഷൻ ഹനുമാൻ ബെന്നിവാളാണ് ഇക്കാര്യം അറിയിച്ചത്.

എൻഡിഎയുമായി ഫെവിക്കോൾ പോലെ ഒട്ടിച്ചേർന്ന് നിൽക്കുകയല്ല ഞാൻ. എൻഡിഎ വിടുകയാണ്. കർഷകർക്കെതിരെ നിൽക്കുന്ന ആരുടേയും കൂടെ ചേരാനില്ല – ബെന്നിവാൾ പറഞ്ഞു. കാർഷിക നിയമത്തിനെതിരായി രാജസ്ഥാനിലെ ആൾവാർ ജില്ലയിലെ ഷാജഹാൻപൂർ-ഖേദ അതിർത്തിയിൽ നടത്തിയ റാലിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ബെന്നിവാൾ ഇക്കാര്യം പറഞ്ഞത്.

കൊവിഡ് റിപ്പോർട്ടിനെ ചൊല്ലി ലോക്സഭയിൽ പ്രവേശിക്കാൻ തനിക്ക് അനുമതി നൽകിയിരുന്നില്ലെന്നും താൻ അവിടെയുണ്ടായിരുന്നുവെങ്കിൽ കർഷക ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞേനെയെന്നും ബെന്നിവാൾ പറഞ്ഞു.

രാജസ്ഥാനിലെ ന​ഗൗറിൽ നിന്നുമുള്ള ലോക്സഭാ എംപിയണ് ഹനുമാൻ ബെന്നിവാൾ. നേരത്തെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് ശിരോമണി അകാലി ദളും എൽഡിഎ സഖ്യം വിട്ടിരുന്നു.

Story Highlights – rlp leaves nda

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top