കോഴിക്കോട് വൻ കഞ്ചാവ് ‌വേട്ട; കുന്ദമം​ഗലം സ്വദേശി പിടിയിൽ

കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന നാൽപ്പത്തി നാലര കിലോ കഞ്ചാവുമായി കുന്ദമംഗലം സ്വദേശി നിസാമിനെ പൊലീസ് പിടികൂടി. ന്യൂ ഇയർ പ്രമാണിച്ച് വിതരണം ചെയ്യാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.

ജില്ലാ നാർക്കോട്ടിക്സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ന്യൂ ഇയർ പ്രമാണിച്ച് മഹാരാഷ്ട്രയിൽ നിന്ന് എത്തിച്ചതാണ് കഞ്ചാവ്. ഇത് നഗരത്തിലെ വിവിധ ഇടങ്ങളിൽ വിതരണം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെയാണ് ജില്ലാ നാർക്കോട്ടിക്സ് വിഭാഗവും കുന്ദമംഗലം പൊലീസും ചേർന്ന് നിസാമിനെ പിടികൂടിയത്. കാറിന്റെ പിൻ സീറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

നേരത്തെയും കഞ്ചാവ് വിൽപന നടത്തിയതായി നിസാം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top