Advertisement

കോടതിയിൽ ഹാജരാക്കാതിരിക്കാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ്; ബിജെപി എംഎൽഎയ്ക്കെതിരെ കേസ്

December 27, 2020
Google News 2 minutes Read

കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാക്കാതിരിക്കാൻ വ്യാജ കൊവി‍ഡ് സർട്ടിഫിക്കറ്റ് സമർപ്പിച്ച ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ഉത്തർപ്രദേശിലെ മെൻഹ്​ദാവൽ മണ്ഡലത്തിലെ എംഎൽഎ രാകേഷ്​ സിം​ഗ്​ ബാഗെലിനെതിരെയാണ്​ കോട്​വാലി പൊലീസ്​ കേസെടുത്തത്​.

2010ലെ ഒരു കൊലപാതകശ്രമ കേസിൽ​ വിചാരണക്ക്​ ഹാജരാകാൻ അഡീഷണൽ സെഷൻസ്​ ജഡ്​ജ്​ ദീപാന്ത്​ മണി രാകേഷ്​ സിം​ഗിന്​ നോട്ടിസ്​ അയച്ചിരുന്നു. കോടതിയിൽ ഹാജരാകാതിരിക്കാൻ കൊവിഡ്​ ബാധിച്ചുവെന്ന വ്യാജ സർട്ടിഫിക്കറ്റ്​ രാകേഷ്​ നൽകുകയായിരുന്നു. ഒരു സ്വകാര്യലാബിൽ നടത്തിയ പരിശോധനയിൽ രാകേഷിന്​ കൊവിഡ്​ പോസിറ്റീവ്​ ആണെന്ന്​ തെളിഞ്ഞെന്നും ഹോം ഐസൊലേഷനിൽ ആണെന്നുമുള്ള സർട്ടിഫിക്കറ്റ്​ കോടതിയിൽ നൽ‌കുകയായിരുന്നു. പരിശോധനയിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. തുടർന്നാണ് രാകേഷ് സിം​ഗിനെതിരെ കേസെടുത്തത്. വ്യാജ സർട്ടിഫിക്കറ്റ്​ നൽകിയ സന്ത്​ കബീർ നഗർ ചീഫ്​ മെഡിക്കൽ ഓഫിസർ (സി.എം.ഒ) ഡോ. ഹർഗോവിന്ദ്​ സിം​ഗിനെതിരെയും കേസെടുത്തിട്ടുണ്ട്​.

Story Highlights – bjp mla Rakesh Singh booked for citing fake Covid report to skip court appearance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here