ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ബിജെപി 25 വെബിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിൽ ബിജെപി 25 വെബിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങുന്നു എന്ന് റിപ്പോർട്ട്. വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ രാജ്യവ്യാപകമായി വെബിനാറുകൾ സംഘടിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയമായ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് ജനപിന്തുണ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മുതിർന്ന നേതാക്കളും നിയമ, വിദ്യാഭ്യാസ വിദഗ്ധരുമാവും വെബിനാറുകൾക്ക് നേതൃത്വം നൽകുക.
2014ൽ ആദ്യ തവണ അധികാരത്തിലേറിയതു മുതൽ ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകൾ പലപ്പോഴായി നടത്തുന്നത് പണച്ചെലവ് വർധിപ്പിക്കുമെന്നാണ് ഇതിനുള്ള പ്രധാന കാരണമായി അദ്ദേഹം പറയുന്നത്. രാജ്യത്ത് തെരഞ്ഞെടുപ്പുകൾക്കായി വലിയ മനുഷ്യവിഭവശേഷി നഷ്ടമാകുന്നുണ്ട്. ഏതാനം മാസങ്ങൾ കൂടുമ്പോൾ രാജ്യത്ത് വിവിധ ഇടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതിയാണുള്ളത്. ഇത് വികസന പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. ഈ പ്രശ്‌നം പഠനവിധേയമാക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മാർഗനിർദേശങ്ങൾ നൽകണമെന്നും പ്രധാനമന്ത്രി പറയുന്നു.
Read Also : ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രാജ്യത്തിന് അനിവാര്യം: പ്രധാനമന്ത്രി
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായി കേന്ദ്രം നടപടികൾ തുടങ്ങിയിരുന്നു. പ്രധാന മന്ത്രിയുടെ ഓഫീസാണ് നടപടികൾ ആരംഭിച്ചത്. ഇതോടെ രാജ്യത്ത് പൊതു വോട്ടർ പട്ടിക ആദ്യം യാഥാർത്ഥ്യമാകും. ഒറ്റ വോട്ടർ പട്ടികയ്ക്ക് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. കേന്ദ്രം കുറേ കാലമായി മുന്നോട്ട് വയ്ക്കുന്ന ആശയമാണിത്. ഇതിനായി ഭരണഘടനയുടെ 243കെ 243 സെഡ്എ അനുഛേദങ്ങൾ ഭേഭഗതി ചെയ്യും. പൊതു വോട്ടർ പട്ടികയ്ക്ക് തടസമായുള്ള സംസ്ഥാന നിയമങ്ങളും റദ്ദാക്കും.
Story Highlights – BJP To Hold 25 Webinars To Push “One Nation, One Election” Plan: Report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here