തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച നിവര്‍ ചുഴലിക്കാറ്റിന്റെ ദൃശ്യം എന്ന പേരില്‍ വ്യാജ പ്രചാരണം [24 fact check]

-/ മെര്‍ലിന്‍ മത്തായി

ഇക്കഴിഞ്ഞ നവംബറില്‍ വീശിയടിച്ച നിവര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് പേര്‍ മരിക്കുകയും നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതോടനുബന്ധിച്ച് നിവര്‍ ചുഴലിക്കാറ്റിന്റെ ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മനുഷ്യവംശം അവസാനിക്കാന്‍ പോകുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥ വീഡിയോ അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. 2018 ഡിസംബറില്‍, അതായത് നിവര്‍ ചുഴലിക്കാറ്റിനും രണ്ടുവര്‍ഷം മുന്‍പ് അലക്‌സാണ്ടര്‍ ഡിനെസി എന്ന വിഷ്വല്‍ ആര്‍ട്ടിസ്റ്റ് യൂട്യൂബില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓഫ് പ്രൈമര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇതേ വീഡിയോ കണ്ടെത്താനായി. കൂടാതെ കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി സാങ്കേതികവിദ്യ വഴി ഈ വീഡിയോ നിര്‍മിച്ചത് എങ്ങനെയെന്നും അലക്‌സാണ്ടര്‍ വിശദീകരിച്ചിട്ടുണ്ട്.

Story Highlights – CGI Clip Of A Tornado Shared As Cyclone Nivar Making Landfall

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top