ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്

ഇടുക്കിയിൽ കൂടുതൽ നിശാ പാർട്ടികൾ ആസൂത്രണം ചെയ്തതായി ഇന്റലിജൻസ് റിപ്പോർട്ട്. പാർട്ടിയ്ക്കാവശ്യമായ ലഹരി മരുന്നുകൾ ഇടുക്കിയിൽ എത്തിച്ചതായും ഇന്റലിജൻസിന് സൂചന ലഭിച്ചു. നിശാപാർട്ടികൾക്ക് പിന്നിൽ വൻ സംഘങ്ങളാണുള്ളതെന്ന വിവരത്തെ തുടർന്ന് പീരുമേട്, ഉടുമ്പൻചോല, മൂന്നാർ മേഖലകളിൽ എക്‌സൈസ് പരിശോധന ശക്തമാക്കി.

അതേസമയം, ഇടുക്കി വാഗമണ്ണിലെ നിശാപാർട്ടിയ്ക്കായി എത്തിച്ചത് ലക്ഷങ്ങൾ വിലമതിയ്ക്കുന്ന ലഹരി വസ്തുക്കളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിൽ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തൊടുപുഴ സ്വദേശിയും കേസിലെ ഒന്നാം പ്രതിയുമായ അജ്മൽ സക്കീറാണ് നിശാ പാർട്ടിയ്ക്ക് വേണ്ട ലഹരിമരുന്നുകൾ എത്തിച്ച് നൽകിയതെന്ന് പൊലീസ് മുൻപ് വ്യക്തമാക്കിയിരുന്നു.

Story Highlights – intelligence report, more night parties are planned in Idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top