പി.കെ ശശി വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ

പി. കെ ശശി എംഎൽഎ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റിയിലാണ് പി. കെ ശശിയുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് പി. കെ ശശിയെ രണ്ട് വർഷം മുൻപ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് പാർട്ടി തിരിച്ചെടുത്തത്.
2019 നവംബർ 26നാണ് പി.കെ ശശിയെ സിപിഐഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ. ശശിക്കെതിരെയുള്ള നടപടി സിപിഐഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു.
Story Highlights – P K sasi, Cpim district secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here