സഭാതർക്കം; വിട്ടുവീഴ്ച സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി

സഭാതർക്കത്തിൽ വിട്ടുവീഴ്ചകളോടുകൂടിയുള്ള സമീപനം സ്വീകരിച്ച് സമാധാനം ഉറപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് നിർദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മലങ്കര സഭാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ നിർദേശം. മലങ്കരസഭാ തർക്കം സംബന്ധിച്ച എല്ലാ വിഷയങ്ങളും പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ഓർത്തഡോക്‌സ് സഭ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അറിയിച്ചു. നാളെ യാക്കോബായ പ്രതിനിധികളുമായ് പ്രധാനമന്ത്രി ചർച്ച നടത്തും.
മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയാണ് ഓർത്തഡോക്‌സ് നേതൃത്വത്തെ ആദ്യം ശ്രവിച്ചത്. ശേഷം മിസോറാം ഗവർണർക്ക് ഒപ്പം ഒർത്തഡോക്‌സ് സംഘം പ്രധാനമന്ത്രിയെ കണ്ടു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് സിനഡ് സെക്രട്ടറി , കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത, ഡൽഹി ഭദ്രാസന മെത്രോപ്പോലീത്ത എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇരു സഭകളും
വിട്ടു വീഴ്ചകൾ ചെയ്ത് പ്രശ്‌നം പരിഹരിയ്ക്കണമെന്ന അഭിപ്രായം പ്രധാനമന്ത്രി ഒർത്തഡോക്‌സ് നേതൃത്വത്തോട് നിർദേശിച്ചു. വിഷയം താൻ അതീവ ശ്രദ്ധയോടെയാണ് പരിയണിയ്ക്കുന്നത്. ഇക്കാര്യത്തിൽ സമവായം ഉണ്ടാക്കാൻ സാധിയ്ക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു. നാളെ യാക്കോബായ സഭ പ്രതിനിധികളുമായി പ്രധാന മന്ത്രി ചർച്ച നടത്തുണ്ട്. ഇരു സഭകളും മുന്നോട്ട് വയ്ക്കുന്ന ശുപാർശകൾ പരിഗണിച്ചാകും സർക്കാർ മാർഗം നിർദേശിയ്ക്കുക. ജനുവരി ആദ്യവാരം കത്തോലിക്ക സഭാ പ്രതിനിധികളും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here