Advertisement

ചെയർമാൻ തെരഞ്ഞെടുപ്പിനിടയിൽ തർക്കം; പാലക്കാട് നഗരസഭയിൽ വോട്ടെടുപ്പ് തടസപ്പെട്ടു

December 28, 2020
Google News 2 minutes Read

പാലക്കാട് നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ തർക്കത്തെ തുടർന്ന് വോട്ടെടുപ്പ് തടസപ്പെട്ടു. പാലക്കാട് നഗരസഭ മൂന്നാം വാർഡ് കൗൺസിലറും ബിജെപി കൗൺസിലറുമായ ബി. നടേശൻ വോട്ട് ചെയ്തതിന് ശേഷം ബാലറ്റ് പേപ്പർ വരണാധികാരിയ്ക്ക് ഏൽപ്പിക്കുന്നതിന് മുൻപ് തന്നെ തിരിച്ചെടുത്തുവെന്നാണ് പാരാതി. മാത്രമല്ല, ബാലറ്റ് ഉയർത്തി കാണിച്ചുവെന്നും പ്രതിപക്ഷം പരാതിപ്പെടുന്നു.

മാധ്യമങ്ങൾ നോക്കി നിൽക്കെയാണ് നടേശൻ ഇക്കാര്യങ്ങൾ ചെയ്തതെന്നും പ്രതിപക്ഷം പരാതി ഉന്നയിച്ചു. സംഭവത്തെ തുടർന്ന് കോൺഗ്രസ്, സിപിഎം പ്രവർത്തകർ ബാലറ്റ് തിരികെ വാങ്ങാനുള്ള ശ്രമങ്ങളാണ് തർക്കത്തിൽ കലാശിച്ചത്. നിലവിൽ നടേശന്റെ വോട്ട് അസാധുവാക്കണമെന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആവശ്യം.

അതേസമയം, ബിജെപിയിലെ അംഗങ്ങൾ നടേശന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
52 കൗൺസിലർമാരടങ്ങുന്ന പാലക്കാട് നഗരസഭയിൽ ബിജെപിയ്ക്ക് 28 കൗൺസിലർമാരുണ്ട്. ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് നഗരസഭയിൽ ബിജെപിയുടെ കെ പ്രിയ തന്നെ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടും. നടേശന്റേത് ചട്ടവിരുദ്ധമായ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Story Highlights – Controversy over chairman election; Voting was disrupted in Palakkad municipality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here