കറുപ്പണിഞ്ഞ് സ്റ്റൈലിൽ താരരാജാക്കന്മാർ; ചിത്രം വൈറൽ

കറുപ്പണിഞ്ഞ് മാസ് ലുക്കിലെത്തിയ താരരാജാക്കന്മാരുടെ ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിന് എത്തിയ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

മീശ പിരിച്ച് കറുത്ത കുർത്തയണിഞ്ഞാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. മമ്മൂട്ടിക്കൊപ്പം എത്തിയ നിർമാതാവ് ആന്റോ ജോസഫും കറുത്ത ഷർട്ട് തന്നെയാണ് ധരിച്ചത്. സ്ഥിരമായി വെള്ള വസ്ത്രം ധരിക്കുന്നയാളാണ് ആന്റോ ജോസഫ്. മോഹൻലാലും കറുത്ത സ്യൂട്ടണിഞ്ഞാണ് ചടങ്ങിനെത്തിയത്. ചടങ്ങിൽ പങ്കെടുത്ത പൃഥ്വിരാജ്, മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ, നടൻ രമേശ് പിഷാരടി, എന്നിവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇന്നലെയാണ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷയും പെരുമ്പാവൂർ ചക്കിയത്ത് ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിലും തമ്മിലുള്ള വിവാഹം നടന്നത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാൽ പങ്കെടുത്തിരുന്നു.

Story Highlights – Mammootty, Mohanlal, antony perumbavoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top