Advertisement

പാലാ നഗരസഭ ആദ്യ രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസ് എമ്മിന്

December 28, 2020
2 minutes Read

കേരളത്തിലെ വിവിധ ജില്ലകളിലെ നഗരസഭാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമില്‍ ചെയര്‍മാന്‍ ആകും.

Read Also : കേരളാ കോണ്‍ഗ്രസ് എമ്മിന് പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ പിജെ ജോസഫിന്റെ തീരുമാനം

അതേസമയം പന്തളത്ത് സുശീല സന്തോഷ് അധ്യക്ഷയാകും. യു രമ്യ വൈസ് ചെയര്‍പേഴ്‌സണാകും.

മാവേലിക്കര നഗരസഭയില്‍ വിമത പിന്തുണയോടെ ഭരണം യുഡിഎഫ് പിടിച്ചു. വിമതനായി മത്സരിച്ച വി കെ ശ്രീകുമാറാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്.

പാലക്കാട്ട് കെ പ്രിയ നഗരസഭാ അധ്യക്ഷയാകും. ഇ കൃഷ്ണദാസ് നഗരസഭാ വൈസ് ചെയര്‍മാനാകും.

അതേസമയം കളമശേരി നഗരസഭയില്‍ നറുക്കെടുപ്പ് നടക്കുകയാണ്. എല്‍ഡിഎഫിനും യുഡിഎഫിനും തുല്യ സീറ്റ് ലഭിച്ചതോടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. വിമതന്മാരില്‍ രണ്ട് പേരുടെ പിന്തുണ എല്‍ഡിഎഫിനും ഒരാളുടെ പിന്തുണ യുഡിഎഫിനും ലഭിച്ചു. നിലവില്‍ എല്‍ഡിഎഫിന് 18 സീറ്റും യുഡിഎഫിന് 19 സീറ്റുമാണുള്ളത്.

പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചു. രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ 15 പേരുടെ പിന്തുണ മുന്നണി ഉറപ്പിച്ചിട്ടുണ്ട്. യുഡിഎഫിന് 13 സീറ്റ് മാത്രമാണുള്ളത്. എസ്ഡിപിഐ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും വിവരം.

Story Highlights – local body election, kerala congress m, palai, jose k mani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top