‘ഇത് ഐസിസി ടീം അല്ല, ഐപിഎൽ ടീം’; പതിറ്റാണ്ടിലെ ടീമിൽ ബാബർ അസമിനെ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി ഷൊഐബ് അക്തർ

Shoaib Akhtar Babar Azam

ഐസിസിയുടെ പതിറ്റാണ്ടിലെ ടി-20 ടീമിൽ പാക് നായകൻ ബാബർ അസമിനെ ഉൾപ്പെടുത്താത്തതിൽ വിമർശനവുമായി മുൻ പാക് താരം ഷൊഐബ് അക്തർ. ഒരു ഫോർമാറ്റിലെ ടീമിലും ഐസിസി പാക് താരങ്ങളെ പരിഗണിച്ചില്ലെന്നും തങ്ങളും ഐസിസിയിൽ അംഗമാണെന്ന കാര്യം അവർ മറന്നു എന്നും അക്തർ പറഞ്ഞു. പ്രഖ്യാപിച്ചിരിക്കുന്നത് ഐപിഎൽ ടീം ആണെന്നും അക്തർ പറഞ്ഞു.

Read Also : ഐസിസിയുടെ ദശാബ്ദത്തിലെ ടീം: രണ്ട് വിഭാഗങ്ങളിൽ ഇന്ത്യക്ക് ആധിപത്യം; ഒരു ടീമിലും പാക് താരങ്ങൾ ഇല്ല

“പാകിസ്താൻ ഐസിസി അംഗം ആണെന്നും ടി-20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നും ഐസിസി മറന്നു എന്നാണ് എനിക്ക് തോന്നുന്നത്. ടി-20 റാങ്കിംഗിൽ ഒന്നാമതുള്ള ബാബർ അസമിനെ അവർ ടീമിൽ ഉൾപ്പെടുത്തിയില്ല. പാകിസ്താനിൽ നിന്ന് ഒരു താരത്തെ പോലും ടീമിൽ ഉൾപ്പെടുത്തിയില്ല. നിങ്ങൾ ഐപിഎൽ ടീമാണ് പ്രഖ്യാപിച്ചത്, ലോക ക്രിക്കറ്റ് ടീമല്ല. അതുകൊണ്ട് ആ ടീം ഞങ്ങൾക്ക് ആവശ്യവുമില്ല. ടി-20യിൽ ബാബറിനെക്കാൾ മികച്ച ഒരു താരമില്ല. മികച്ച ശരാശരിയുണ്ട്. കോലിയോടു പോലും താരതമ്യം ചെയ്യപ്പെടുന്നു.”- അക്തർ തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.

ടി-20 ടീമിൽ ഇന്ത്യയിൽ നിന്ന്ഏകദിന ടീമിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് താരങ്ങളുണ്ട്. രോഹിത്, കോലി, ധോണി എന്നിവരാണ് ഉൾപ്പെട്ടത്. ധോണി തന്നെയാണ് ഏകദിന ടീം ക്യാപ്റ്റൻ. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ, എംഎസ് ധോണി എന്നിവരാണ് ഉൾപ്പെട്ടിരിക്കുന്നത്. ധോണിയാണ് നായകൻ. ടെസ്റ്റ് ടീമിൽ കോലി, ആർ അശ്വിൻ എന്നിവർ ഉൾപ്പെട്ടു. കോലിയാണ് നായകൻ.

Story Highlights – Shoaib Akhtar criticizes icc over Babar Azam’s Exclusion From Team Of The Decade

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top