ദാവൂദ് ഇബ്രാഹിമിന്റെ ഭീകരവാദ സംഘത്തിലെ സംഘത്തിലെ മലയാളിയെ ഡൽഹിയിൽ എത്തിയ്ക്കും

Malayalee in Dawood Ibrahim Delhi

ദാവൂദ് ഇബ്രാഹിമിൻ്റെ ഭീകരവാദ സംഘത്തിലെ സംഘത്തിലെ മലയാളി അബ്ദുൾ മജീദ് കുട്ടിയെ ഡൽഹിയിൽ എത്തിയ്ക്കും. ഝാർഖണ്ഡിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അബ്ദുൾ മജീദിനെ അറസ്റ്റ് ചെയ്തത്. ട്രാൻസിറ്റ് വാ‍റണ്ട് ലഭിച്ചാൽ ഇന്ന് തന്നെ ഇയാളെ ഡൽഹിയിൽ എത്തിയ്ക്കും. ഇയാൾക്കെതിരെ നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Read Also : ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ

കഴിഞ്ഞ 24 വർഷയമായി ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരനാണ് ഇയാൾ. 1997 ലെ റിപ്പബ്ലിക് ദിനത്തിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്‌ഫോടനം നടത്താനായിട്ട പദ്ധതിയിൽ ഇയാളും പങ്കാളിയാണ്. പാക്കിസ്ഥാൻ രഹസ്യാന്വേഷണ എജൻസിയുടെ എജന്റ് കൂടിയായിരുന്നു അബ്ദുൾ മജീദ്. പാക്കിസ്ഥാനിൽ നിന്നും ദാവൂദ് ഇബ്രാഹിം അയച്ച സ്‌ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട കേസുകളും അബ്ദുൾ മജീദ് കുട്ടിക്കെതിരെ നിലവിലുണ്ട്. ഝാർഖണ്ഡിലെ ജംഷഡ്പൂരിലാണ് അബ്ദുൾ മജീദ് ഒളിവിൽ കഴിഞ്ഞിരുന്നത്.

Story Highlights – The Malayalee in Dawood Ibrahim’s terrorist group will be brought to Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top