കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ്: കൗൺസിൽ ഹാളിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

udf ldf clash in cochin corporation council

കൊച്ചി കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ചൊല്ലി കൗൺസിൽ ഹാളിൽ യുഡിഎഫ്-എൽഡിഎഫ് അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് നേരം വൈകി എത്തി യ ഇടതുമുന്നണി കൗൺസിലർമാരെ കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ അനുവദിച്ചു എന്ന് ആരോപിച്ച് യുഡിഎഫ് എഫ് പ്രതിഷേധിക്കുകയായിരുന്നു. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ് യുഡിഎഫ് അംഗങ്ങൾ ബഹിഷ്‌കരിക്കുകയും ചെയ്തു.

ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത് രണ്ടുമണിക്ക് ആയിരുന്നു. എന്നാൽ എൽഡിഎഫ് അംഗങ്ങൾക്ക് വേണ്ടി കളക്ടർ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നു എന്നാരോപിച്ച് യുഡിഎഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. വൈകിയെതിയ എൽഡിഎഫ് അംഗങ്ങൾ കൗൺസിൽ ഹാളിൽ കയറുന്നത് തടയാൻ യുഡിഎഫ് അംഗങ്ങൾ വാതിലുകൾ അകത്തു നിന്നു പൂട്ടി. പക്ഷേ എൽഡിഎഫ് അംഗങ്ങൾ ബലം പ്രയോഗിച്ചു അകത്തു കടന്നു. വൈകിയെത്തിയ എൽഡിഎഫ് കൗൺസിലർമാർ രജിസ്റ്ററിൽ ഒപ്പുവയ്ക്കുന്നയ്ഹ് തടയാൻ യുഡിഎഫ് അംഗങ്ങൾ ശ്രമിച്ചതോടെ കയ്യാങ്കളി ആയി.

കയ്യാങ്കളിയിൽ റജിസ്റ്ററിന്റെ പേജുകൾ കീറി. വൈകി വന്ന അംഗങ്ങളെ പുറത്താക്കണം എന്നാ യുഡിഎഫ് ആവശ്യം വരണാധികാരിയായ കളക്ടർ തള്ളി.

ആദ്യ റൗണ്ടിൽ ആർക്കും ജയിക്കാനാവശ്യമായ വോട്ടുകൾ കിട്ടാതെ വന്നതോടെ രണ്ടാം റൗണ്ട് വോട്ടിങ് വേണ്ടി വന്നു. എന്നാൽ കളക്ടറുടെ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് രണ്ടാം റൗണ്ട് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചതോടെ സിപിഐലെ കെ.എ അൻസിയ ഡെപ്യൂട്ടി മേയർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights – udf ldf clash in cochin corporation council

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top