കോണ്‍ഗ്രസില്‍ ഐക്യത്തോടുള്ള പ്രവര്‍ത്തനം അനിവാര്യം: മുല്ലപ്പള്ളി

Working with unity in Congress is essential: Mullappally

സിപിഐഎമ്മും ബിജെപിയും ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് മുക്തഭാരതമാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഐക്യവും അച്ചടക്കവും അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 136-ാമത് സ്ഥാപകദിനത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പാര്‍ട്ടി പാതക ഉയര്‍ത്തിയ ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സിപിഎമ്മും ബിജെപിയും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതേ ധാരണ പ്രകടമായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പലതവണ താന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്.പതിനാലു ജില്ലകളിലെ നേതക്കളുമായി ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയശേഷം സംസ്ഥാനത്തുടനീളം ബിജെപിയും സിപിഐഎമ്മും തമ്മില്‍ നടത്തിയ ധാരണയുടെയും വോട്ടുകച്ചവടത്തിന്റെയും പൂര്‍ണമായ വിവരം കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധമായ കൃത്യമായ രേഖകള്‍ കോണ്‍ഗ്രസ് ഉടനടി പുറത്തുവിടുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ആഭ്യന്തര ജനാധിപത്യം പൂര്‍ണമായും അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. താന്‍ അധ്യക്ഷ പദവിയിലെത്തിയ ശേഷം അത് ഉറപ്പുവരുത്താന്‍ കൂടുതല്‍ ശ്രദ്ധിച്ചിട്ടുണ്ട്. അച്ചടക്കത്തോടും ഐക്യത്തോടുമുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസിന് ആവശ്യം. ആശയ സമരം എക്കാലത്തും പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ട്. എന്നാലത് വ്യക്തിഗത സംഘര്‍ഷമായി തെരുവിലേക്ക് വലിച്ചിഴച്ച അവസ്ഥ ഒരിക്കലും എത്തിയിട്ടില്ല. അത്തരം പ്രവണത പാര്‍ട്ടിയുടെ നന്മ ആഗ്രഹിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് താന്‍ ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights – Working with unity in Congress is essential: Mullappally

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top