കേന്ദ്രം കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ജനുവരി 31 വരെ നീട്ടി

india covid cases crossed 91 lakhs

നിലവിലുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത മാസം 31ാം തിയതി വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് നടപടി. കൊവിഡിന്റെ പുതിയ വകഭേഭങ്ങള്‍ പ്രത്യക്ഷമായ സാഹചര്യത്തിലാണ് നടപടി.

Read Also : ഡിസംബര്‍ 31 ന് മുന്‍പ് രാജ്യത്ത് കൊവിഡ് വാക്‌സിന് അനുമതി നല്‍കും

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനുള്ള നടപടികള്‍ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ഇന്ത്യയില്‍ കൊറോണ വൈറസ് രോഗികള്‍ കുറയുന്നുണ്ടെങ്കിലും ബ്രിട്ടനില്‍ ഉള്‍പ്പെടെ ഭീതി പടരുന്നതോടെ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി പൂര്‍ണമായും ഒഴിഞ്ഞുപോകുന്നത് വരെ നിരീക്ഷണവും മുന്‍കരുതലുകളും തുടരും.

കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രദേശങ്ങളെ വേര്‍തിരിക്കുന്നതും തുടരും. ഇവിടെ നിര്‍ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. കൊവിഡ് അനുസൃതമായ പെരുമാറ്റച്ചട്ടം പ്രോത്സാഹിപ്പിക്കണം. കൂടാതെ അനുവദനീയമായ വിവിധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശിച്ചിട്ടുള്ള എസ്ഒപികള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കി.

Story Highlights – covid 19, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top