കര്‍ഷക പ്രക്ഷോഭം; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹമെന്ന് അണ്ണാ ഹസാരെ

anna hasare

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു. നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന കൂറ്റന്‍ ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി.

Read Also : കര്‍ഷകസമരത്തിന് പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

നാളെ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയിലും കര്‍ഷക സംഘടനകള്‍ നിലപാടില്‍ ഉറച്ചു നില്‍ക്കും. വരുംദിവസങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കും. ഇംഫാലിലും ഹൈദരാബാദിലും നാളെ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. സിംഗുവില്‍ നിന്ന് നാളെ ആരംഭിക്കാനിരുന്ന ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദി തങ്ങളെ കേള്‍ക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

പ്രക്ഷോഭ കേന്ദ്രങ്ങളില്‍ കൊടുംശൈത്യം തുടരുന്നു. ഡല്‍ഹിയില്‍ ഇന്ന് 3.6 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. വരുംദിവസങ്ങളില്‍ രണ്ട് ഡിഗ്രിക്ക് താഴെ താപനില എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. സിംഗു അടക്കം മേഖലകളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.

Story Highlights – anna hasare, farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top