ഇംതിയാസ് അഹമ്മദിനെ ജാമ്യത്തിൽ വിട്ടയച്ചു

വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഫ്‌ളാറ്റുടമയെ ജാമ്യത്തിൽ വിട്ടയച്ചു. അഭിഭാഷകനായ ഇംതിയാസ് അഹമ്മദിനാണ് ജാമ്യം ലഭിച്ചത്. താൻ നിരപരാധിയെന്ന് ഇംതിയാസ് അഹമ്മദ് പറഞ്ഞു. നിയമത്തിൽ വിശ്വാസമുണ്ടെന്നും ഇംതിയാസ് കൂട്ടിച്ചേർത്തു. പൊലീസിന് മുന്നിൽ ഇംതിയാസ് ഇന്ന് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടുന്നതിനിടെ തമിഴ്നാട് സ്വദേശിനിയായ കുമാരി ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയിരുന്നു. മാത്രമല്ല കുമാരിയെ വീട്ടിൽ പോകാൻ അനുവദിക്കാതെ ഇംതിയാസ് ഫ്ളാറ്റിൽ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നൽകിയിരുന്നു. വീട്ടുജോലിക്കാരിയെ അന്യായമായി തടഞ്ഞുവെച്ചു എന്ന കുറ്റമാണ് അഭിഭാഷകനെതിരെ ചുമത്തിയിരിക്കുന്നത്.
ഈ മാസം 13നാണ് സേലം സ്വദേശിനി കുമാരി(55) മരിച്ചത്.
Story Highlights – imthias gets bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here