കാസർ​ഗോഡ് ഡിസിസി പ്രസിഡന്റിനെതിരെ പടയൊരുക്കം; ഹക്കിം കുന്നിലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറിക്ക് കത്ത്

തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കാസർ​ഗോഡ് ഡിസിസി പ്രസിഡൻ്റിനെതിരെ പടയൊരുക്കം. ഹക്കിം കുന്നിലിനെ ഡിസിസി പ്രസിഡന്റ്‌ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തു നൽകി.

കെപിസിസി സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ഉൾപ്പെടെ ജില്ലയിലെ ആറ് നേതാക്കളാണ് ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിലിനെതിരെ രംഗത്ത് വന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പാർട്ടിയുടെ മോശം പ്രകടനത്തിൻ്റെ ഉത്തരവാദിത്വം ഹക്കിം കുന്നിലിനാണെന്നും പാർട്ടിയിൽ നിന്ന് ബിജെപിയിലേക്കുള്ള പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തടയാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നുമാണ് നേതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് നേതാക്കൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തു നൽകിയത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിൽ പ്രസിഡൻ്റിന് ഉത്തരവാദിത്വമുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജില്ലയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് ഡിസിസി പ്രസിഡൻ്റിനെതിരെ പടയൊരുക്കവുമായി നേതാക്കൾ രംഗത്തെത്തിയത്.

Story Highlights – Hakkim kunnil, DCC

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top