സത്യപ്രതിജ്ഞ ചെയ്യാത്തവര്‍ക്ക് നാളെ അവസരം

Opportunity for those who do not swear tomorrow

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഡിസംബര്‍ 21, 26 തിയതികളില്‍ സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് നാളെ സത്യപ്രതിജ്ഞ ചെയ്യാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. രാവിലെ പത്തിന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗത്തിന് മുന്‍പാകെയാണ് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്യേണ്ടത്. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്കും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും കമ്മീഷണര്‍ അറിയിച്ചു.

Story Highlights – Opportunity for those who do not swear tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top