വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളുടെ സുരക്ഷാ പരിശോധന അവസാന ഘട്ടത്തില്‍

kundannur fly over

നിര്‍മാണം പൂര്‍ത്തിയായ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളില്‍ സുരക്ഷാ പരിശോധന അവസാന ഘട്ടത്തില്‍. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഉദ്ഘാടനം നിശ്ചയിക്കുക. പാലാരിവട്ടത്ത് നിന്ന് പാഠമുള്‍ക്കൊണ്ട് വൈറ്റിലയിലും കുണ്ടന്നൂരും പാലങ്ങളുടെ സുരക്ഷ പൂര്‍ണമായും ഉറപ്പുവരുത്തിയ ശേഷം ഉദ്ഘാടനം മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Read Also : നിർമാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

കരാര്‍ വ്യവസ്ഥയില്‍ ഇല്ലാതിരുന്നിട്ടും വൈറ്റിലയില്‍ ഭാര പരിശോധന നടത്തി. ഡിസൈനില്‍ നിഷ്‌കര്‍ഷിക്കുന്ന ഭാരം പാലത്തിന് താങ്ങാനാവുമോ എന്നാണ് പരിശോധിക്കുന്നത്. ഭാരം കയറ്റിയ ലോറികള്‍ പാലത്തില്‍ നിര്‍ത്തിയിട്ട് ഗര്‍ഡറുകള്‍ ഉണ്ടാകുന്ന വളവും വിള്ളലും ഓരോ മണിക്കൂറിലും രേഖപ്പെടുത്തും. ഭാരം ഇറക്കിയ ശേഷം 24 മണിക്കൂറിനുള്ളില്‍ ഗര്‍ഡറുകള്‍ 75 ശതമാനം വരെ പൂര്‍വസ്ഥിതിയില്‍ എത്തണമെന്നാണ് മാനദണ്ഡം.

വൈറ്റിലയിലെ പരിശോധനാ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം ലഭിക്കും. അപാകതകള്‍ ഉണ്ടെങ്കില്‍ കരാറുകാരന്‍ അതും പരിഹരിച്ച ശേഷമേ ഉദ്ഘാടനം നടക്കൂ. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ പഴി കേട്ടതോടെയാണ് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കുണ്ടന്നൂരില്‍ ഭാരപരിശോധന നിര്‍മാണ കരാറിന്റെ ഭാഗമാക്കിയത്. പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേഷം രണ്ട് പാലങ്ങളും ഒരുമിച്ചു തുറന്ന് നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Story Highlights – vytila, kundannur fly over

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top