ഇന്ന് പ്രധാനമന്ത്രി യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തും

ഓര്‍ത്തഡോക്‌സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാര ശ്രമത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യാക്കോബായ വിഭാഗവുമായി ചര്‍ച്ച നടത്തും. ഇന്നലെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ച. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് യാക്കോബായ വിഭാഗം പ്രധാനമന്ത്രിയെ കാണുക.
മലങ്കരസഭയ്ക്ക് കീഴിലെ പള്ളികള്‍ 1934ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ 2017ലെ സുപ്രിംകോടതി വിധിയെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ഓര്‍ത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. തര്‍ക്കം തുടരാനാകില്ലെന്നും പരിഹാരം ഉണ്ടാക്കാനാകണം നിലപാടുകളെന്നും പ്രധാനമന്ത്രി ഇന്നലെ ചര്‍ച്ചയില്‍ വ്യക്തമാക്കി.
Story Highlights – yacobite, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here