കൊവിഡ് വാക്‌സിന് ഇന്ത്യയിൽ ഇന്ന് അനുമതി നൽകാൻ സാധ്യത; 24 ബിഗ് ബ്രേക്കിംഗ്

കൊവിഡ് വാക്‌സിന് ഇന്ത്യയിൽ ഇന്ന് അനുമതി നൽകാൻ സാധ്യത. വാക്‌സിന് അനുമതി നൽകുന്ന കാര്യത്തിൽ നിർണായക യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.
ഓക്‌സ്‌ഫോർഡ് സർവകലാശാല, ആസ്ട്രസെനിക്ക എന്നിവർ ചേർന്ന് വികസിപ്പിച്ച വാക്‌സിനാകും അനുമതി ലഭിക്കുക. വാക്‌സിന് അടിയന്തരാനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാല ആരോഗ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
ഇതിനോടകം 50 മില്യൺ ഡോസ് വാക്‌സിനുകളാണ് ഇന്ത്യയില് ഉദ്പാതിപ്പിച്ചിരിക്കുന്നത്. മാർച്ചോടെ ഇത് 100 മില്യണായി വർധിപ്പിക്കുമെന്നും പൂനെവാലെ പറഞ്ഞിരുന്നു.
ബുധനാഴ്ച ഓക്‌സ്ഫഡ് വാക്‌സിന് യുകെയിൽ അനുമതി ലഭിച്ചിരുന്നു.
Story Highlights – covid vaccine may get approval today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News