പത്തനംതിട്ടയിൽ പൊലീസ് നോക്കി നിൽക്കെ ഡിവൈഎഫ്‌ഐയുടെ ഡിജെ മ്യൂസിക്

പത്തനംതിട്ടയിൽ പൊലീസ് നോക്കി നിൽക്കെ ഡിവൈഎഫ്‌ഐയുടെ ഡിജെ മ്യൂസിക്

പൊലീസ് നോക്കി നിൽക്കെ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പത്തനംതിട്ട നഗരത്തിൽ ഡിവൈഎഫ്‌ഐ യുടെ ഡി.ജെ മ്യൂസിക്. പത്തനംതിട്ട നഗരസഭയുടെ ഭരണം എൽഡിഎഫ് പിടിച്ചതിന്റെ വിജയാഹ്ലാദ ചടങ്ങാണ് ആൾക്കൂട്ടത്താൽ നിറഞ്ഞത്. ഇതേ തുടർന്ന് നഗരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ.ജി നായർ ഉദ്ഘാടനം ചെയ്ത പരിപാടി ഡിവൈഎഫ്‌ഐ പത്തനംതിട്ട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്. നഗരസഭാ ചെയർമാൻ ടി.സക്കീർ ഹുസൈൻ അടക്കമുള്ള കൗൺസിലർമാർ പങ്കെടുത്തു. രാത്രി 7മണിക്ക് തുടങ്ങിയ പരിപാടി ഒന്നര മണിക്കൂറോളം നീണ്ടു നിൽക്കുന്നതായിരുന്നു. 32 അംഗ നഗരസഭയിൽ യുഡിഎഫും എൽഡിഎഫും 13 സീറ്റുകളിലും എസ്ഡിപിഐയും സ്വതന്ത്രരും 3 സീറ്റുകളിലുമാണ് വിജയിച്ചത്.

Story Highlights – DYFI’s DJ music while watching the police in Pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top