കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു

കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ഹൊസ്ദുർഗ് കോടതി ഉത്തരവായത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജറാക്കണമെന്നും നിർദേശിച്ചു.
Read Also : കാഞ്ഞങ്ങാട് കൊലപാതകം : ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പുൾപ്പെടെ നടത്താൻ ലോക്കൽ പൊലീസിന് സാധിച്ചിരുന്നില്ല. റഹ്മാനെ കുത്തി വീഴ്ത്തിയ ഇർഷാദിനെ കസ്റ്റഡിയിലെടുത്ത ക്രൈംബ്രാഞ്ച് സംഘം ഉടൻ തെളിവെടുപ്പ് പൂർത്തിയാക്കും. കൊലയ്ക്കുപയോഗിച്ച കത്തി ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ട്. മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്താലേ കൊലയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here