നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും

നടിയെ ആക്രമിച്ച കേസില്‍ അടുത്തമാസം നാലിന് പുതിയ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കും. ഇത് സംബന്ധിച്ച ശുപാര്‍ശ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യം വിചാരണക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. സുപ്രിംകോടതിയും കോടതിമാറ്റ ഹര്‍ജി തള്ളിയതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ.സുരേശന്‍ രാജിവച്ചത്.
ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ വിചാരണകോടതി മാറ്റണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇരു കോടതികളും ആവശ്യം തള്ളി. ഇതോടെയാണ് പ്രോസിക്യൂട്ടര്‍ അഡ്വ. സുരേശന്‍ രാജിവച്ചത്.
Story Highlights – new prosecutor will be appointed in actress attack case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here