പരിശീലന മത്സരത്തിൽ തിളങ്ങി ശ്രീശാന്ത്; നിരാശപ്പെടുത്തി സഞ്ജു

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ തിളങ്ങി ബിസിസിഐ വിലക്ക് മാറി തിരികെയെത്തിയ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. കേരള ടീമിനെ തന്നെ രണ്ട് ടീമുകളാക്കി തിരിച്ച് നടത്തിയ ഇൻട്ര സ്ക്വാഡ് മത്സരങ്ങളിലാണ് മുൻ ഇന്ത്യൻ താരം മികച്ച പ്രകടനം കാഴ്ചവെച്ചത്. അതേസമയം, ഇന്ത്യൻ താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി.

28ആം തിയതി നടന്ന മത്സരത്തിൽ കെസിഎ ടീം എയ്ക്ക് വേണ്ടിയാണ് ശ്രീ മികച്ച രീതിയിൽ പന്തെറിഞ്ഞത്. ബി ടീമിനു വേണ്ടി കളത്തിലിറങ്ങിയ താരം 4 ഓവറിൽ 22 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ 7 റൺസിന് ബി ടീം വിജയിക്കുകയും ചെയ്തു. ആദ്യ മത്സരത്തിൽ 3 ഓവറിൽ വിക്കറ്റൊന്നും നേടാതെ 30 റൺസ് വഴങ്ങിയ ശ്രീയുടെ ഗംഭീര തിരിച്ചുവരവായിരുന്നു ഈ പ്രകടനം.

അതേസമയം, ഇന്ത്യൻ താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. ഇന്നലെ ബി ടീമിനു വേണ്ടി ഇറങ്ങിയ സഞ്ജു 13 പന്തിൽ 18 റൺസെടുത്ത് പുറത്തായി. ജലജ് സക്സേനക്കായിരുന്നു വിക്കറ്റ്. മത്സരത്തിൽ ബി ടീം പരാജയപ്പെടുകയും ചെയ്തു. സഞ്ജുവിൻ്റെ ആദ്യ പരിശീലന മത്സരമായിരുന്നു ഇത്. കേരളത്തിൻ്റെ മറ്റ് രണ്ട് വിക്കറ്റ് കീപ്പർമാരും മികച്ച പ്രകടനമാണ് മത്സരങ്ങളിൽ കാഴ്ചവെച്ചത്. എ ടീമിൽ കളിച്ച മുഹമ്മദ് അസ്‌ഹറുദ്ദീൻ ഇന്നലെ 57 പന്തുകളിൽ പുറത്താവാതെ 96 റൺസ് നേടിയിരുന്നു. ഇരുവർക്കും രണ്ടിലധികം അർധസെഞ്ചുറികൾ ഉണ്ട്.

ജനുവരി 10നാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക.

Story Highlights – sreesanth and sanju perfomances in practice matches

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top