പതിറ്റാണ്ടിന്റെ മികച്ച 50 ലോക സിനിമകൾ

- ബ്ലാക്ക് പാന്തർ (2018)

വക്കാണ്ട എന്ന സാങ്കല്പിക രാജ്യവും അവരുടെ പോരാട്ടവും പറയുന്ന സിനിമയാണ് ബ്ലാക്ക് പാന്തർ. മാർവൽ സൂപ്പർ ഹീറോ മൂവീസിലെ പാത്ത് ബ്രേക്കർ. ആദ്യമായി ഒരു കറുത്ത വർഗക്കാരൻ സൂപ്പർ ഹീറോയെ അവതരിപ്പിച്ച് മാർവൽ ചരിത്രത്തിലേക്ക് നടന്നുകയറി. മികച്ച സിനിമക്കുള്ള ഓസ്കർ നാമനിർദ്ദേശം ലഭിക്കുന്ന ആദ്യ മാർവൽ സിനിമയും ബ്ലാക്ക് പാന്തർ ആയിരുന്നു.
- മാഡ് മാക്സ് ഫ്യൂരി റോഡ് (2015)

ഏറെ പ്രശസ്തമായ മാഡ് മാക്സ് ചലച്ചിത്ര പരമ്പരയിലെ നാലാം ഭാഗം. ഒരു ആക്ഷൻ സിനിമ എന്നതിനപ്പുറം സംവദിച്ച വിവിധ ആശയങ്ങളാണ് സിനിമയെ മികച്ചതാക്കുന്നത്. അതിജീവനവും ഫെമിനിസവും വീണ്ടെടുപ്പുമൊക്കെ സിനിമയുടെ ഭാഗമായി സംസാരിക്കപ്പെടുന്നുണ്ട്.
- സ്പൈഡർമാൻ ഇൻ്റു ദ സ്പൈഡർ വേഴ്സ് (2018)

സ്പൈഡർമാൻ സിനിമാ പരമ്പരയിൽ ഏറ്റവും ജനപ്രീതി ലഭിച്ച സിനിമയെന്ന് പറയാവുന്നൊരു ചിത്രം. മികച്ച അനിമേഷൻ സിനിമയ്ക്കുള്ള അക്കാദമി പുരസ്കാരവും ഗോൾഡൻ ഗ്ലോബ് അവാർഡും ഈ സിനിമയ്ക്ക് ലഭിച്ചു. ആഗോളാടിസ്ഥാനത്തിൽ സിനിമക്ക് മികച്ച പ്രതികരണം ലഭിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here