റോഡ് തൊഴിലാളിയെ ഇടിച്ചിട്ട് കാർ ഡ്രൈവർ; ബോണറ്റിൽ വലിച്ചുകൊണ്ടുപോയത് 70 മീറ്റർ

വയനാട്ടിൽ റോഡ് തൊഴിലാളികളോട് കാർ ഡ്രൈവറുടെ ക്രൂരത. വയനാട് എടവകയിൽ റോഡ് പണിക്കെത്തിയ തൊഴിലാളിയോടായിരുന്നു കാർ ഡ്രൈവറുടെ ക്രൂരത.
വരിതെറ്റിച്ചെത്തിയത് ചോദ്യം ചെയ്തതിന് കാർ കൊണ്ട് ഇടിച്ചിട്ടു. തുടർന്ന് കാറിന്റെ ബോണറ്റിൽ 70 മീറ്ററോളം തൊഴിലാളിയെ വലിച്ചുകൊണ്ടുപോയി.
വാളേരി സ്വദേശി രജീഷിനെയാണ് കാർ ഇടിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കല്ലാച്ചി സ്വദേശി എടിയേരിക്കണ്ടി മുഹമ്മദ് അഷ്‌ക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Story Highlights – car hits road worker
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here