കേണൽ (റിട്ട) നരീന്ദർ കുമാർ (87) അന്തരിച്ചു

colonel narinder kumar passes away

കേണൽ (റിട്ട) നരീന്ദർ കുമാർ (87) അന്തരിച്ചു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ കാലുകുത്തിയ ആദ്യ ഇന്ത്യൻ സൈനികനാണ് അദ്ദേഹം.

സിയാച്ചിൻ കീഴടക്കാനുള്ള പാകിസ്താന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്നതിൽ നരീന്ദർ വലിയ പങ്ക് വഹിച്ചു. പദ്മശ്രീ, പരമവിശിഷ്ട സേവാ മെഡൽ, കീർത്തിചക്ര, അതിവിശിഷ്ട സേവാമെഡൽ, അർജുന അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും മികച്ച പർവതാരോഹകരിൽ ഒരാൾ കൂടിയായിരുന്നു കേണൽ (റിട്ട) നരീന്ദർ കുമാർ.

Story Highlights – colonel narinder kumar passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top