കഴക്കൂട്ടത്ത് പെരുവഴിയിലായ കുടുംബത്തിന് സഹായവുമായി പ്രവാസി വ്യവസായി

കഴക്കൂട്ടത്ത് പെരുവഴിയിലായ കുടുംബത്തിന് കൈത്താങ്ങ്. സഹായവുമായി പ്രവാസി വ്യവസായി എത്തി. വ്യവസായി ആമ്പലൂർ എം ഐ ഷാനവാസാണ് കുടുംബത്തെ ഏറ്റെടുക്കാമെന്ന് അറിയിച്ചത്.
അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയിരിക്കുകയാണ് പ്രവാസി. അതിൽ വീട് നിർമ്മിച്ചു നൽകും. വീട് ശരിയാകുന്നതു വരെ ഇവർക്ക് വാടകയ്ക്ക് താമസിക്കുന്നതിനുള്ള ചെലവും ഷാനവാസ് വഹിക്കും.
തിരുവനന്തപുരത്ത് പുറമ്പോക്ക് ഭൂമിയിൽ വച്ച വീട് തകർത്ത വാർത്ത ട്വന്റിഫോർ നേരത്തെ പുറത്തുവിട്ടിരുന്നു. കഴക്കൂട്ടം സ്വദേശിനി സുറുമിക്കും കുടുംബത്തിനും നേരെയാണ് അതിക്രമമുണ്ടായത്.
വീട്ടിലേക്കുള്ള വഴിയാണെന്ന് പറഞ്ഞ് മാരകായുധങ്ങളുമായെത്തിയ അയൽവാസികളാണ് വീട് തകർത്തത്. സ്ത്രീയും മൂന്ന് കുട്ടികളും തെരുവിലായി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ട്വന്റിഫോർ പുറത്തുവിട്ടിരുന്നു.
Story Highlights – kazhakoottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here