Advertisement

മൂന്നാർ മുൻ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്ത് ആഭ്യന്തര വകുപ്പ്

December 31, 2020
1 minute Read

മൂന്നാർ മുൻ ഡിവൈഎസ്പി രമേഷ് കുമാറിന് സസ്‌പെന്റ് ചെയ്ത് ആഭ്യന്തര വകുപ്പ്. കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തി രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

രമേഷ് കുമാറിന്റെ ഇടപെടലിൽ ഹൈക്കോടതി ശക്തമായ വിമർശനമാണ് ഉന്നയിച്ചിത്. ഇതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് രമേഷ് കുമാർ.

Story Highlights – Home Department suspends Munnar ex-DYSP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top