കാലത്തിന്റെ കുത്തൊഴുക്കിലും ഒഴുകിയകലാത്ത ദശകത്തിലെ ‘ദശാവതാരങ്ങള്‍’

ചിലതുണ്ട്, ചില കഥാപാത്രങ്ങള്‍. കാലാന്തരങ്ങള്‍ക്കുമപ്പുറം ആസ്വാദക ഹൃദയങ്ങളില്‍ കുടിയിരിക്കുന്നവര്‍. എണ്ണിയാലൊടുങ്ങില്ല മലയാള സിനിമാ ലോകത്ത് നിത്യ ഇടം നേടിയ കഥാപാത്രങ്ങള്‍. അഭിനയവൈഭവം കൊണ്ടും കഥാപാത്രങ്ങളുടെ സ്വഭാവം കൊണ്ടും ശ്രദ്ധേയമായവര്‍ നിരവധിയാണ്. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ പ്രേക്ഷകപ്രീതി നേടിയ പത്ത് കഥാപാത്രങ്ങള്‍….

1- ജോസഫ്- ജോജു ജോര്‍ജ് (സിനിമ- ജോസഫ്)
ജോസഫ്; വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ കഥാപാത്രം. മലയാളസിനിമയില്‍ ഹാസ്യ നടനായും വില്ലനായും നിറഞ്ഞുനിന്ന ജോജു ജോര്‍ജ് നായകനായെത്തിയ ആദ്യ ചിത്രമാണ് ജോസഫ്. കാലമെത്രകഴിഞ്ഞാലും റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായ ജോസഫ് എന്ന കഥാപാത്രം പ്രേക്ഷകമനസ്സുകളില്‍ നിന്നും വിരമിക്കില്ല. ജോജു ജോര്‍ജ് എന്ന നടനവൈഭവത്തെ അടയാളപ്പെടുത്തിയ ചിത്രംകൂടിയാണ് ജോസഫ്. എം പദ്മകുമാര്‍ സംവിധാനം നിര്‍വഹിച്ച ജോസഫ് 2018-ലാണ് പ്രേക്ഷകരിലേക്കെത്തിയത്.
ലക്ഷ്യവും ബന്ധുക്കളുമില്ലാത്ത വേര്‍പാടിന്റെ നോവു പടര്‍ന്ന ജോസഫിന്റെ ജീവിതം ജോജു അനശ്വരമാക്കി. ഒടുവില്‍ അനുഭവങ്ങളില്‍ നിന്നും അയാള്‍ നേടിയെടുക്കുന്ന ചില സംതൃപ്തികളുണ്ട്. ആ ഭാവവ്യതിയാനങ്ങളെല്ലാം ഭദ്രമായിരുന്നു ജോജു ജോര്‍ജ് എന്ന അതുല്യ പ്രതിഭയുടെ മുഖത്ത്.

2- മഹേഷ്- ഫഹദ് ഫാസില്‍ (സിനിമ- മഹേഷിന്റെ പ്രതികാരം)
ക്യാമറയുടെ ലെന്‍സിന് അപ്പുറത്തേയ്ക്കുള്ള മഹേഷിന്റെ ഒരു നോട്ടം മതി ആ കഥാപാത്രത്തിന്റെ ആഴം അളക്കാന്‍. ഒരു നോട്ടം കൊണ്ടുപോലും വെള്ളിത്തിരയില്‍ വിസ്മയങ്ങളൊരുക്കുന്ന ഫഹദ് ഫാസില്‍ നിറഞ്ഞാടിയ മഹേഷിന്റെ പ്രതികാരം കാലത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയകലാത്ത ഒന്നാണ്.
മഹേഷ് ഭാവന എന്ന നാട്ടിന്‍പുറത്തുകാരന്റെ ചെറിയൊരു പ്രതികാരം മലയാളികളുടെ മുഴുവന്‍ ഹൃദയവികാരങ്ങളുടെ ഭാഗമായത് ആ കഥാപാത്രത്തിന്റെ മേന്മ കൊണ്ടുകൂടിയാണെന്ന് പറയാം. അതിനുമപ്പുറം മഹേഷിനെ അനസ്വരമാക്കിയ ഫഹദ് ഫാസിലിന്റെ അഭിനയമികവാണ്. 2016-ല്‍ ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ചില അടുപ്പങ്ങളുടെ ആര്‍ദ്രതയും മറ്റുചില അകലങ്ങളുടെ വേദനയും വാശിയുടെ ചൂടുമെല്ലാം ആവോളം ആവാഹിച്ചെടുത്ത കഥാപാത്രമാണ് മഹേഷ്.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here