പള്ളികളിൽ പുതുവത്സര പ്രാർത്ഥനകൾക്ക് വിലക്കില്ല : എറണാകുളം ജില്ലാ കളക്ടർ

no ban for new year prayer in church says ekm collector

പള്ളികളിൽ പുതുവത്സര പ്രാർത്ഥനകൾക്ക് വിലക്കില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസ്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രാർത്ഥനകൾ നടത്താം.

എന്നാൽ പുതുവർഷ ദിന ആഘോഷങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. മാസ്‌ക്, സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കണം. പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള കൂട്ടം കൂടൽ അനുവദിക്കില്ല. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവികളും നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുമെന്നും സുഹാസ് വ്യക്തമാക്കി.

രാത്രി പത്ത് മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. പൊതുജനങ്ങൾ ഈ സമയത്ത് അതീവ ജാഗ്രത പുലർത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളിൽ തന്നെ ഒതുക്കി നിർത്തണം. പ്രായമുള്ളവർ, കുട്ടികൾ, ഗർഭിണികൾ തുടങ്ങിയവർ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളിൽ പങ്കെടുക്കരുതെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.

Story Highlights – new year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top