Advertisement

ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍ എംഎല്‍എ; പ്രമേയത്തെ എതിര്‍ത്തില്ല; പൊതു അഭിപ്രായത്തെ മാനിക്കുന്നുവെന്ന് പ്രതികരണം

December 31, 2020
Google News 2 minutes Read

ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍ എംഎല്‍എ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രമേയത്തെ അനുകൂലിച്ചു. നിയമസഭയ്ക്കകത്ത് കേന്ദ്രനിയമത്തെ അനുകൂലിച്ച് സംസാരിച്ചുവെങ്കിലും നിയമത്തെ എതിര്‍ക്കുന്നതില്‍ കുഴപ്പം കാണുന്നില്ലെന്ന് ഒ. രാജഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ പ്രതികരിച്ചു.

നിയമസഭയില്‍ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. സഭയില്‍ എന്റെ അഭിപ്രായം പറഞ്ഞു. എന്നാല്‍ എതിര്‍വാദങ്ങള്‍ അങ്ങനെയല്ല. ഞാനത് സ്വീകരിക്കുന്നു. പ്രമേയത്തെ അനുകൂലിക്കുന്നു. കേന്ദ്രനിയമത്തിനെതിയുള്ള പ്രമേയം അംഗീകരിക്കുന്നുവെന്നും ഒ. രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ പ്രഖ്യാപിത നിലപാടിന് എതിരായാണ് ഒ രാജഗോപാല്‍ നിലവില്‍ നിലപാട് എടുത്തിരിക്കുന്നത്.

ഒ. രാജഗോപാല്‍ എംഎല്‍എ എതിര്‍പ്പ് അറിയിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസാക്കിയത് ഒറ്റക്കെട്ടായാണ്. നേരത്തെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയത്തിന്റെ കാര്യത്തിലും ഒ. രാജഗോപാല്‍ വോട്ടിംഗിന് ആവശ്യപ്പെടാതിരുന്നത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയത്തിനെതിരെ ഒ. രാജഗോപാല്‍ വോട്ട് രേഖപ്പെടുത്തുമെന്ന് ബിജെപി നേതാക്കള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമം രാജ്യത്തെ കര്‍ഷകര്‍ക്ക് എല്ലാ വിധ സംരക്ഷണവും നല്‍കാനുള്ളതാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ നിയമസഭയില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെയും കമ്മീഷന്‍ ഏജന്റുമാരെയും ഒഴിവാക്കി കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ എവിടെയും വില്‍ക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഈ നിയമത്തെ എതിര്‍ക്കുന്നവര്‍ കര്‍ഷക താത്പര്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണ്. കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളതും സിപിഐഎം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതുമായ നിയമമാണ് നടപ്പിലാക്കിയത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പാസാക്കിയിട്ടുള്ളതെന്നും ഒ. രാജഗോപാല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Story Highlights – O. Rajagopal MLA Did not oppose the resolution; Response that respects public opinion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here