25ാമത് ഐഎഫ്എഫ്‌കെ ഫെബ്രുവരി 10ന് ആരംഭിക്കും

25th iffk

25ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10ന് ആരംഭിക്കുമെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. കേരളത്തിന്റെ നാല് മേഖലകളിലായി മേള നടത്തും. തിരുവനന്തപുരം, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായിരിക്കും ചലച്ചിത്ര മേള നടക്കുക.

പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചലച്ചിത്രമേള. ഒരോ മേഖലകളിലും അഞ്ച് ദിവസം ചലച്ചിത്രമേള ഉണ്ടായിരിക്കും. ചലച്ചിത്ര മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും വച്ച് ആയിരിക്കും.

Story Highlights – iffk, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top