Advertisement

ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ; വയോജനങ്ങൾക്ക് വീട്ടിൽ സേവനം; പുതുവത്സര നാളിൽ പത്തിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

January 1, 2021
Google News 2 minutes Read
Pinarayi Vijayan inaugurated the escalator footbridge

പുതുവത്സര നാളിൽ സംസ്ഥാനത്തെ സാധാരണക്കാർക്ക് വേണ്ടി പത്തിന പരിപാടികൾ കൂടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വയോധികർക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. ജനുവരി 10ന് മുൻപ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തും. മസ്റ്ററിം​ഗ്, ലൈഫ് സർട്ടിഫിക്കറ്റഅ, സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷ, സിഎംഡിആർഎഫ് സഹായധനം, അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യഘ്ട്ടത്തിൽ ഉൾപ്പെടുത്തുന്ന സേവനങ്ങൾ. ക്രമേണ വയോജനങ്ങൾക്കുള്ള എല്ലാ സേവനങ്ങളും വീട്ടിൽ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

ഓൺലൈനായി സേവനങ്ങൾക്ക് അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവർക്കായി സമാന്തര സംവിധാനവും ഒരുക്കിയിട്ടുണ്ട്. വീടുകളിലെത്തി പരാതികൾ സ്വീകരിച്ച് അധികാരികളിലേക്ക് എത്തിച്ച് തുടർ നടപടികൾ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതിന് സാമൂഹ്യ സന്നദ്ധ സേനാം​ഗങ്ങളുടെ സേവനം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി വിനിയോ​ഗിക്കും.

മറ്റുള്ളവരുടെ സഹായമില്ലാതെ താമസിക്കുന്ന 65 വയസിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, എന്നിവരുടെ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആ പ്രദേശത്തെ സന്നദ്ധ സേനാം​ഗങ്ങളെ അറിയിക്കും. ഭവന സന്ദർശനത്തിലൂടെ മേൽപറഞ്ഞ സേവനങ്ങൾ ആവശ്യമുണ്ടോ എന്ന് അന്വേഷിച്ച്, അവ ലഭ്യമാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും. ജനുവരി 15 ന് പദ്ധതി തുടങ്ങും.

പ0ന താൽപര്യമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി പ്രത്യേകം പദ്ധതി ആവിഷ്കരിച്ചു. ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി വിവിധ രംഗത്തെ പ്രമുഖരുമായി ആശയ വിനിമയം നടത്താൻ പദ്ധതി രൂപീകരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ബിരുദം നല്ല മാർക്കോടെ പാസാകുന്നവർക്ക് ഒരു ലക്ഷം രൂപ നൽകും. വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ താഴെ നിൽക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിക്കുക.

കുട്ടികളുടെ ഇടയിലെ ആത്മഹത്യ തടയാൻ സ്കൂൾ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കും.വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി കൗൺസിലിംഗ് ഏർപ്പെടുത്തും. കുട്ടികളുടെ ഇടയിലെ അനീമിയ രോഗം തടയാൻ പോഷകാഹാരം ലഭ്യമാക്കാൻ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 15ന് മുമ്പ് കുട്ടികളുടെ പരിശോധന പൂർത്തിയാക്കും.

ഇതിന് പുറമെ, അഴിമതി മുക്ത കേരളം പരിപാടി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. അഴിമതി സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരു വിവരം രഹസ്യമായിരിക്കും. ജനവരി 26ന് പദ്ധതി ആരംഭിക്കും.

പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം തടയാൻ പദ്ധതി’ പ്രീ ഫാബ് ഉപയോഗിച്ചുള്ള ഗാർഹിക നിർമ്മാണങ്ങൾക്ക് കെട്ടിട നികുതിയിൽ ഇളവ് നൽകു. പ്രാദേശിക തലത്തിൽ പ്രഭാത സായാഹ്ന സവാരിക്കും കുട്ടികൾക്ക് കളിക്കാനും പൊതു ഇടങ്ങൾ സൃഷ്ടിക്കും. ഒരു വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും പൊതു ഇടങ്ങളുണ്ടാക്കും.

സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി ഒരുക്കും. സോഷ്യൽ മീഡിയയിലെ വ്യാജവാർത്തകൾ തിരിച്ചറിയാൻ സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ പദ്ധതി.

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്ക് ആവശ്യമുള്ള സർക്കാർ രേഖകൾ 15 ദിവസത്തിനുള്ളിൽ നൽകും.

Story Highlights – cm announces 10 programs aimed at common people welfare

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here