കൊവിഡ് വാക്സിന് ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ : മുഖ്യമന്ത്രി

കൊവിഡ് വാക്സിന് ഈ മാസം തന്നെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ പ്രവർത്തകർക്കാകും മുൻഗണന. ഇതിന് ശേഷമാണ് മറ്റുള്ളവർക്ക് വാക്സിൻ ലഭിക്കുക.
അതേസമയം, രാജ്യത്ത് കൊവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ന് അനുമതി നൽകുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിൻ അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ശുപാർശ ചെയ്തതായാണ് സൂചന.
വാക്സിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ഉടൻ ലഭ്യമായേക്കും. ഇന്ന് ചേർന്ന നിർണായക യോഗത്തിന് പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവരുന്നത്. നാളത്തെെ ഡ്രൈ റണ്ണിന് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Story Highlights – covid vaccine will be available this month
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News