ഡോളർ കടത്ത് കേസ്; യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ തിങ്കളാഴ്ച മുതൽ ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ തിങ്കളാഴ്ച മുതൽ ചോദ്യം ചെയ്യും. യുഎഇ കോൺസുൽ ജനറളിന്റെ ഡ്രൈവറേയും അറ്റാഷയുടെ ഡ്രൈവറേയുമാണ് ചോദ്യം ചെയ്യുക. കോൺസുലേറ്റിന്റെ വാഹനത്തിൽ ഡോളർ കടത്തിയെന്ന സ്വപ്‌ന രഹസ്യ മൊഴി നൽകിയിരുന്നു. വാഹനങ്ങളിൽ ആരെല്ലാം യാത്ര ചെയ്തുവെന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചോദ്യം ചെയ്യൽ.

അതേസമയം, ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്നുള്ള സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും മൊഴി നൽകിയിരുന്നു.

എന്നാൽ, വാർത്ത അറിഞ്ഞില്ലെന്നും പരസ്യമായി പ്രതികരിക്കില്ലെന്നുമാണ് സ്പീക്കർ ഇതിനോട് പ്രതികരിച്ചത്.

Story Highlights – Dollar smuggling case; Employees at the UAE consulate will be questioned from Monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top