കാസർഗോഡ് ഡിസിസി പ്രസിഡന്റിനെ മാറ്റണമെന്നാവശ്യപ്പെട്ട കത്ത് മാധ്യമവാർത്തയായ സംഭവം; കെപിസിസി അന്വേഷണം ആരംഭിച്ചു

kpcc investigation on leaked letter

കാസർഗോഡ് ഡി.സി.സി. പ്രസിഡന്റിനെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള കത്ത് മാധ്യമങ്ങളിൽ വാർത്തയായതിനെക്കുറിച്ച് കെപിസിസി
കമ്മിഷൻ അന്വേഷണം ആരംഭിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറിമാരായ സജീവ് ജോസഫ്, സോണി സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന സമിതിയാണ് ജില്ലയിലെത്തി നേതാക്കളിൽനിന്ന് വിശദീകരണം തേടുന്നത്.

ഹക്കിം കുന്നിലിനെ മാറ്റണം എന്നാവശ്യപ്പെട്ട് ആറ് കെ.പി.സി.സി. ഭാരവാഹികൾ താരിഖ് അൻവറിന് നൽകിയ കത്താണ് മാധ്യമങ്ങളിൽ വാർത്തയായത്. തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജില്ലയിൽ നാലാം സ്ഥാനത്താണ്, സംഘടനശേഷി ഇല്ലാത്തതിനാൽ ബി.ജെ.പിയിലേക്ക് പ്രവർത്തകർ ഒഴുകുന്നു തുടങ്ങിയ ആരോപണങ്ങളാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറിക്ക് അയച്ച കത്തിൽ നേതാക്കൾ ഉന്നയിച്ചത്. കത്ത് പുറത്തായത് സംബന്ധിച്ചാണ് അന്വേഷണമെന്ന് കെ പി സി സി അന്വേഷണ കമ്മീഷൻ വ്യക്തമാക്കി.

Story Highlights – kpcc investigation on leaked letter

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top