പ്രേക്ഷകരെ ഭീതിയിലാഴ്ത്തി റാപ്പിറ്റോര്‍ ഹ്രസ്വ ചിത്രം

rapitore malayalam short film

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി റാപ്പിറ്റോര്‍ എന്ന ഹ്രസ്വ ചിത്രം. മാന്‍ വാര്‍, ക്വാറന്റീന്‍ ഒരു പ്രവാസിക്കഥ, എന്നീ ഹ്രസ്വ ചിത്രങ്ങള്‍ ഒരുക്കിയ ജിതിന്‍- മനു ടീമാണ് റാപ്പിറ്റോര്‍ എന്ന ത്രില്ലര്‍ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്.

രണ്ട് ഭാഗമായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒറ്റ ദിവസം കൊണ്ട് ഷൂട്ട് ചെയ്ത തീര്‍ത്ത ചിത്രം പുതുമയാര്‍ന്ന പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും വേറിട്ട് നില്‍ക്കുന്നു. ഇരുട്ടിന്റെ ഭീകരതയെ മികച്ച ഫ്രെയിമുകളിലൂടെയും പശ്ചാത്തല സംഗീതത്തിലൂടെയും പ്രേക്ഷകരിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

Read Also : കൊവിഡ് ജാഗ്രതാ സന്ദേശവുമായി ‘അണു’; മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഹ്രസ്വ ചിത്രം

ആലീസ് മൂവി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിതിന്‍ കൊച്ചിത്തറ നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിനും മനുവും ചേര്‍ന്നാണ്. ജിതിന്‍, ടോണി, ഡോ. പ്രിന്‍സ് ഫ്രാങ്കോ, എം സി ബോബന്‍, ജെയ്‌സണ്‍ എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ക്യാമറ- ഷൈജു ശിവന്‍, ജാക്‌സണ്‍ തോമസ്. എഡിറ്റ്- പ്രഭുല്‍ പി എസ്, പശ്ചാത്തല സംഗീതം- നകുല്‍ എഫ് ടി, കലാ സംവിധാനം- ജെയ്‌സണ്‍ പി ജോസ്, പിആര്‍ഒ- ജിബിന്‍, രാഹുല്‍, സഹസംവിധാനം- ആന്റോ കൊച്ചിത്തറ.

Story Highlights – malayalam short film, rapitore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top