Advertisement

കൊവിഡ് ജാഗ്രതാ സന്ദേശവുമായി ‘അണു’; മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ഹ്രസ്വ ചിത്രം

July 8, 2020
Google News 2 minutes Read
ANU

കൊവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ മാധ്യമ കൂട്ടായ്മ ഒരുക്കിയ ഹ്രസ്വ ചിത്രം അണു റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു പ്രകാശനം. കൊവിഡ് കാലത്ത് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെയുള്ള ജാഗ്രതപ്പെടുത്തലാണ് എട്ടര മിനുട്ട് ദൈര്‍ഘ്യമുള്ള അണു.

മോഹന്‍ ലാലും ഫേസ്ബുക്കില്‍ ചിത്രം പങ്കുവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍ ചിത്രം സ്വിച് ഓണ്‍ ചെയ്തു. ട്വന്റിഫോര്‍ ന്യൂസ് ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍, നടനും സംവിധായകനുമായ ജോയ്മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാന്‍, സെക്രട്ടറി പി. എസ്. രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈഷ്ണവ് പുല്ലാട്ട് ആണ് സംവിധാനം. ട്വന്റിഫോര്‍ ന്യൂസ് എഡിറ്ററും മലബാര്‍ റീജിയണല്‍ ഹെഡുമായ ദീപക് ധര്‍മ്മടം പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ പി.വി. ജിജോ, ഫസ്‌ന ഫാത്തിമ, സി.പി. അനില്‍കുമാര്‍, എഡ്വിന്‍, ഷിദ ജഗത് തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

Story Highlights MALAYALAM SHORT FILM 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here