സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ല : ഗവർണർ

wont send assembly bill to center says governor

സംസ്ഥാന സർക്കാരും താനും തമ്മിൽ പ്രശ്നങ്ങളില്ലെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നാൽ സഭ പാസാക്കിയ പ്രമേയം കേന്ദ്രത്തിന് അയക്കില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തന്നോട് ആരുമത് ആവശ്യപ്പെട്ടിട്ടില്ലെന്നും ​ഗവർണർ വ്യക്തമാക്കി.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നൽകാതിരിക്കാൻ കാരണം നടപടി ക്രമങ്ങളിലെ പോരായ്മകളാണ്. അടിയന്തര സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യപ്പെട്ടത്.

അതേസമയം, സർക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ പ്രശംസിക്കുകയും ചെയ്തു ​ഗവർണർ. കൊവിഡ് പ്രതിരോധമുൾപ്പെടെ സർക്കാരിന്റേത് മികച്ച പ്രവർത്തനമായിരുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

Story Highlights – wont send assembly bill to center says governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top