ഓരോ മിനിട്ടിലും 22 ബിരിയാണികൾ; ഏറ്റവും വലിയ തുകയ്ക്കുള്ള ഓർഡർ 2 ലക്ഷം രൂപയുടേത്: സൊമാറ്റോയുടെ 2020 ഇങ്ങനെ

2020ലെ ഓരോ മിനിട്ടിലും തങ്ങൾ 22 ബിരിയാണി വീതം ഡെലിവർ ചെയ്തതായി പ്രമുഖ ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോ. 1,988,044 പ്ലേറ്റ് വെജിറ്റബിൾ ബിരിയാണിയും കഴിഞ്ഞ വർഷം സൊമാറ്റോ വിതരണം ചെയ്തു. തങ്ങളുടെ ഫേസ്ബുക്ക് ഹാൻഡിലിലൂടെയാണ് സൊമാറ്റോ ഈ കണക്കുകൾ പങ്കുവച്ചത്.
ബെംഗളൂരുവിലെ യാഷ് എന്നയാള് പോയ വർഷം ഏറ്റവുമധികം തവണ ഭക്ഷണം ഓർഡർ ചെയ്തത്. ആകെ 1380 തവണ ഇയാൾ ഭക്ഷണം വരുത്തിച്ചു. ദിവസവും ഏതാണ്ട് നാല് തവണ എന്ന കണക്കിൽ വരും ഇത്. മഹാരാഷ്ട്രയിലെ ജാൽഗോനിൽ താമസിക്കുന്ന ഒരാൾ 369 തവണ പിസ ഓർഡർ ചെയ്‌തു. മെയിൽ മാത്രം 4.5 ലക്ഷത്തിന് പുറത്ത് പിസ ഓർഡറുകളാണ് സൊമാറ്റോയ്ക്ക് ലഭിച്ചത്. നവംബറിൽ ഇത് 17 ലക്ഷമായി.
1,99,950രൂപയുടെ ഓർഡർ കൊടുത്തയാളാണ് ഏറ്റവും വലിയ തുകയ്ക്ക് ഭക്ഷണം വരുത്തിച്ചത്. ഇയാൾക്ക് 66,650രൂപയുടെ ഡിസ്‌കൗണ്ട് ലഭിച്ചു.
Story Highlights – zomato 2020 total orders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here