കുതിരാനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു; രണ്ടു വർഷത്തിനിടെ പൊലിഞ്ഞത് 37 ജീവനുകൾ

രണ്ടു വർഷത്തിനിടെ 37 ജീവനുകളാണ് കുതിരാനിൽ പൊലിഞ്ഞത്. അതിൽ ഏറ്റവും ഒടുവിലത്തെതായിരുന്നു വ്യാഴാഴ്ച രാവിലെ നിയന്ത്രണം വിട്ട് ലോറി ഏട്ട് വാഹനങ്ങളിൽ ഇടിച്ച് 3 പേർ മരിച്ച സംഭവം.
കുതിരാനിലെ അപകട മരണങ്ങൾക്ക് കേന്ദ്ര, സംസ്ഥാനസർക്കാരുകളും കരാർ കമ്പനിയും ഒരു പോലെ ഉത്തരവാദികളാണ്. മണ്ണുത്തി വടക്കാഞ്ചേരി ദേശീയ പാത ആറു വരിയായി പുനർ നിർമ്മിക്കുന്നതിന് 2009 ലാണ് കരാറിലേർപ്പെടുന്നത്. കുതിരാനിലെ ഒരു കിലോമീറ്ററോളം വരുന്ന രണ്ട് തുരങ്കങ്ങൾ ഉൾപ്പടെ 28.5 കിലോമീറ്റർ വരുന്ന കേരളത്തിലെ ആദ്യത്തെ ആറുവരിപാതയാണിത്. എന്നാൽ, രണ്ടര വർഷം കൊണ്ട് പൂർത്തിയാക്കേണ്ട റോഡ് നിർമ്മാണം പതിനൊന്നു വർഷമായിട്ടും പൂർത്തിയായിട്ടില്ലെന്നതാണ് വസ്തുത.
കാലങ്ങളായി അറ്റകുറ്റ പണി നടത്താത്ത ഇടുങ്ങിയ റോഡുകളും, ചെങ്കുത്തായ കയറ്റിറക്കങ്ങളും, വളവുകളും പണി പൂർത്തിയാകാത്ത തുരങ്കവും ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്‌ക്കരമാക്കുന്നു. പാലക്കാട് തൃശൂർ മേഖലയിലെ സ്ഥിരം അപകടമേഖലയായി കുതിരാൻ മാറി.
Story Highlights – Accidents on kuthiran; 37 lives lost in two years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here