കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും

ഇന്ത്യയില്‍ തദ്ദേശീയ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയേക്കും. ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിനാണ് കൊവാക്‌സിന്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡ് കൊവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. കൊവാക്‌സിന്‍ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ ശുപാര്‍ശ ഡിസിജിഐയ്ക്ക് കൈമാറി.
നിലവില്‍ ഡിസിജിഐയുടെ (ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ) അന്തിമ വിപണന അംഗീകാരത്തിനായി കാത്തിരിക്കുകയാണ് കൊവാക്‌സിനും കൊവിഷീല്‍ഡും. കൊവാക്‌സിന്റെ അപേക്ഷയും വെള്ളിയാഴ്ച വിദഗ്ധ സമിതി പരിഗണിച്ചെങ്കിലും അംഗീകാരം നല്‍കിയിരുന്നില്ല. എന്നാല്‍ ശനിയാഴ്ച വീണ്ടും പരിഗണിക്കുകയായിരുന്നു.
ഇന്ത്യയില്‍ അംഗീകരം ലഭിക്കുന്ന പ്രാദേശികമായി വികസിപ്പിച്ച ആദ്യത്തെ വാക്‌സിന്‍ ആയിരിക്കും കൊവാക്‌സിന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി (ഐസിഎംആര്‍) സഹകരിച്ചാണ് ഭാരത് ബയോടെക് ഇത് വികസിപ്പിച്ചെടുത്തത്. ഇതുവരെ കൊവാക്‌സിന്റെ 10 മില്യണ്‍ ഡോസുകള്‍ നിര്‍മിച്ചു കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി അസ്ട്രസെനെക്ക കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് ഇന്ത്യയില്‍ നിര്‍മിക്കുന്നത്.
Story Highlights – indias covaxin gets expert panel nod for emergency use
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here