മത്സരങ്ങള്‍

..
ശ്രുതി വി.എസ്. വൈലത്തൂര്‍/ കവിത
അധ്യാപികയാണ് ലേഖിക.
നിങ്ങളോടാരാണ്
അയാള്‍ക്കൊപ്പം
ഓടിയാല്‍
തോറ്റു പോകുമെന്ന്
പറഞ്ഞത്.
നടന്നാല്‍ അയാളേ
കേമനാകൂ ,എന്നും
വായനയില്‍
മുന്നിലെത്തുന്നതും
നേതാവാകുന്നതും
അയാളാണെന്ന്
നിങ്ങളങ്ങനെ
സമര്‍ത്ഥിക്കല്ലേ.
നിങ്ങളുടെ
മനസിനൊപ്പം ,ഓടാന്‍
ശരീരത്തോടൊപ്പം
ഉലഞ്ഞു കിടക്കാന്‍
നിങ്ങളെ വായിക്കാന്‍
നിങ്ങളുടെ
ജീവിതത്തിലെ
നേതാവാകാന്‍
കഴിയാത്തിടത്തോളം
കാലം
നിങ്ങളോടാരാണ്
ഈ വിഡ്ഢിത്തം
പറഞ്ഞു തരുന്നത്.
നോക്കൂ …
ഒരു ദിവസം മാത്രം
ഒരു നിമിഷം മാത്രം
നിങ്ങളയാളെ
ചേര്‍ത്തു പിടിച്ചു നോക്കൂ
അയാള്‍
നിങ്ങള്‍ക്കൊപ്പം
എണീറ്റു ,നില്‍ക്കാന്‍
പോലും
കെല്‍പ്പില്ലാതെ
തളര്‍ന്നു
വീഴുന്നതു കാണാം.
നിങ്ങളെ വായിക്കാനാകാതെ
നിരക്ഷരനാകുന്നതും
കാണാം.
നിങ്ങള്‍
ഒരിക്കലുമയാളെ
ഒപ്പം നിര്‍ത്തി
മത്സരിക്കുകയോ
അയാളെ
വിജയിയെന്നോ
വിളിക്കരുത്.
DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.
Story Highlights – Mathsarangal poem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here